സ്വാമി നിരുപമാനന്ദജി മഹാരാജ് സമാധിയായി

Monday 11 June 2018 1:13 am IST

കോട്ടയം: മറ്റക്കര മഞ്ഞക്കാവ് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിരുപമാനന്ദജി മഹാരാജ് (79) സമാധിയായി. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് സമാധിയായത്. മറ്റക്കര പുഴുപള്ളില്‍ രവീന്ദ്രനാഥന്‍ നായര്‍ എന്നാണ് പൂര്‍വാശ്രമത്തിലെ പേര്. 

ആയിരത്തിലേറെ വേദികളില്‍ ഭാഗവത സപ്താഹയജ്ഞങ്ങളില്‍ ആചാര്യനായി. അദ്ദേഹത്തിന്റെ പ്രഭാഷണവും, ഭജനയും ഏറെ ജനപ്രിയമായിരുന്നു. നിര്‍മലാനന്ദ സ്വാമിയുടെ ശിഷ്യനായിരുന്ന വിശദാനന്ദ സ്വാമിയില്‍ നിന്നാണ് സന്ന്യാസദീക്ഷ സ്വീകരിച്ചത്. കായകുളം, ഹരിപ്പാട്, ഒറ്റപ്പാലം എന്നീ ആശ്രമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967 മുതല്‍ മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതിയാണ്. സ്വാമിയുടെ ശ്രമഫലമായാണ് മറ്റക്കരയില്‍ ആശ്രമം സ്ഥാപിച്ചത്. സമാധിയിരുത്തല്‍ ചടങ്ങ് ഇന്നലെ മൂന്നിന് നടന്നു.

സ്വാമിയുടെ നിര്യാണത്തില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അനുശോചിച്ചു. വാഴൂര്‍ തീര്‍ഥപാദാശ്രമം കാര്യദര്‍ശി  സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്‍, സംസ്ഥാന ഖജാന്‍ജി കെ.പി. നാരായണന്‍, സംസ്ഥാന സമിതി അംഗം ഡോ. എന്‍.കെ. മഹാദേവന്‍, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എന്‍.കെ. സജികുമാര്‍, മേഖലാ ഖജാന്‍ജി ബി. അജിത്ത്കുമാര്‍ മറ്റക്കര, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, ബിഎംഎസ് ലൈറ്റ് മോട്ടോര്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മറ്റക്കര, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. പ്രസാദ്, ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, വിശ്വഹിന്ദുപരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി. ലക്ഷ്മണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി, ബിജെപി നേതാക്കളായ പി.എസ്. ഹരിപ്രസാദ്, മഞ്ജു പ്രദീപ്, സി.പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.