അമ്മ; മോഹന്‍ലാല്‍ പ്രസിഡന്‍റ്,​ പ്രഖ്യാപനം 24ന്

Monday 11 June 2018 1:15 am IST
ഇന്നസെന്റ് എംപി, പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റായിരുന്ന മോഹന്‍ലാലിനെ എതിരില്ലാതെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്.

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബു തുടരും. ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. 

ഇന്നസെന്റ് എംപി, പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റായിരുന്ന മോഹന്‍ലാലിനെ എതിരില്ലാതെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്. 

കെ.ബി. ഗണേഷ്‌കുമാര്‍, മുകേഷ് (വൈസ് പ്രസിഡന്റുമാര്‍), സിദ്ധിഖ് (ജോയിന്റ് സെക്രട്ടറി), ജഗദീഷ് (ട്രഷറര്‍). ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജയസൂര്യ, ബാബുരാജ്, ആസിഫ് അലി, ടിനി ടോം, അജു വര്‍ഗ്ഗീസ്, ശ്വേതാ മേനോന്‍, ഹണി റോസ്, രചന നാരായണന്‍കുട്ടി, മുത്തുമണി (ഭരണസമിതി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

14 ന് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുന്നതോടെ കമ്മിറ്റിയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. വനിതാ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള ഭരണസമിതിയാണ് ഇത്തവണ ചുമതലയേല്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.