ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജോലികള്‍ കാര്യക്ഷമമാക്കാന്‍ ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് നേരിട്ട് നിയമനം നടത്താന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പത്തു ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
റവന്യൂ, ധനകാര്യ സേവനം, സാമ്പത്തിക കാര്യങ്ങള്‍, കൃഷി, റോഡ് ഗതാഗതം, ഷിപ്പിങ്ങ്, പരിസ്ഥിതി, വനം, വ്യോമയാനം, വാണിജ്യം തുടങ്ങിയ വകുപ്പുകളിലേക്കാണ് നിയമനം. മൂന്നു വര്‍ഷത്തെ കരാര്‍ നിയമനം ആവശ്യമെങ്കില്‍ അഞ്ചു വര്‍ഷം വരെ നീട്ടാം.
40 വയസായ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പൊതു സ്വകാര്യ മേഖലകളില്‍ നിന്ന് യോഗ്യതയുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. 1.44 ലക്ഷം മുതല്‍ 2.18 ലക്ഷം വരെയാണ് ശമ്പളം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന മറ്റ് അലവന്‍സുകളും കിട്ടും. നിലവില്‍ കേന്ദ്ര സംസ്ഥാന സര്‍വ്വീസിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന 15 വര്‍ഷം പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: