ധനുഷ് വിജയകരമായി പരീക്ഷിച്ചു

Monday 11 June 2018 1:28 am IST

ന്യൂദല്‍ഹി: ഭാരതം സ്വന്തമായി വികസിപ്പിച്ച ആര്‍ട്ടിലറി തോക്ക് അവസാന പരീക്ഷണവും വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതോടെ ഇവ സൈന്യത്തില്‍ ഉള്‍പ്പെടുത്താന്‍ സജ്ജമായി. ദീര്‍ഘ ദൂര തോക്കായ ധനുഷിന്റെ അവസാന വട്ട പരീക്ഷണം പൊഖ്‌റാനിലാണ് നടന്നത്. ജൂണ്‍ രണ്ടിനും ആറിനും ഇടയ്ക്ക് ആറ് ധനുഷ് ആര്‍ട്ടിലറി തോക്കുകളില്‍ നിന്ന് 50 റൗണ്ട് വെടിയാണ് ഉതിര്‍ത്തത്.

155 മില്ലീമീറ്റര്‍ നീളവും 45 മിമി വ്യാസവും ഉള്ള തോക്കിനെ സ്വദേശി ബൊഫോഴ്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്.2011ലാണ് തോക്ക് നിര്‍മ്മാണം തുടങ്ങിയത്.

 ഈ വര്‍ഷം 12 തോക്കുകള്‍ സൈന്യത്തിന് നല്‍കും. ക്രമേണ എണ്ണം 144 ആക്കി ഉയര്‍ത്തും. ഒരു തോക്കിന്റെ വില 14.50 കോടി രൂപയാണ്. ഗണ്‍ കാരേജ് ഫാക്ടറിയിലാണ് ഇവ നിര്‍മ്മിക്കുക. കൊല്‍ക്കത്ത ഓര്‍ഡനന്‍സ് ഫാക്ടറിയാണ് ഇവ രൂപകല്പന ചെയ്ത് വികസിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.