പാരീസ്: കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേല്‍ നദാലിന് പതിനൊന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ലോക ഒന്നാം നമ്പറായ നദാല്‍ റൊളാങ് ഗാരോയിലെ കലാശപ്പോരാട്ടത്തില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് ഡൊമിനിക് തീമിനെ തോല്‍പ്പിച്ചു. സ്കോര്‍: 6-4, 6-3, 6-2.
ഇതോടെ നദാല്‍ ഒരു ഗ്രാന്‍ഡ് സ്ലാമില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പം എത്തി. നദാലിന് മൊത്തം പതിനാല് ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങളായി. ഏഴാം സീഡായ ഡൊമിനിക് തീമിന് ആദ്യ സെറ്റില്‍ മാത്രമാണ് നദാലിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായത്. പക്ഷെ അവസാന നിമിഷങ്ങളില്‍ മികവ് കാട്ടിയ നദാല്‍ നാലു പോയിന്റു വിട്ടുകൊടുത്ത്് സെറ്റ് സ്വന്തമാക്കി. ചാമ്പ്യന്റെ കളി പുറത്തെടുത്ത നദാല്‍ രണ്ട്, മൂന്ന് സെറ്റുകളില്‍ അനായാസം ജയിച്ചുകയറി.
ഇത് ഏഴാം തവണയാണ് കളിമണ്കോര്ട്ടില് നദാല്‍ ഡൊമിനിക് തീമിനെ തോല്‍പ്പിക്കുന്നത്. ഇതുവരെ ഇരുവും പത്ത് തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: