കമല്‍രാജിനും അജിത്തിനും സ്വര്‍ണം; ജിസ്‌നക്ക് വെങ്കലം

Monday 11 June 2018 1:57 am IST

ജിഫു (ജപ്പാന്‍): ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ ഇന്ത്യ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി. ഇതോടെ ഇന്ത്യക്ക് മൊത്തും പതിനേഴ് മെഡലുകളായി. അഞ്ച് സ്വര്‍ണം, രണ്ട് വെള്ളി, പത്ത് വെങ്കലം.

കമല്‍രാജ്് കനകരാജും അജിത് കുമാറുമാണ് സമാപനദിനത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയത്. വനിതകളുടെ 4-400 മീറ്റര്‍ റിലേ ടീം വെള്ളിയും മലയാളിയായ ജിസ്‌ന മാത്യു 200 മീറ്ററില്‍ വെങ്കലവും കരസ്ഥമാക്കി.

ട്രിപ്പിള്‍ ജമ്പില്‍ 16.41 മീറ്റര്‍ ചാടിക്കടന്നാണ് കമല്‍രാജ്് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കമല്‍രാജിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. അജിത്കുമാര്‍ 5000 മീറ്ററിലാണ് ഒന്നാം സ്ഥാനം നേടിയത്്. 14 മിനിറ്റ്15.24 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. അജിത് കുമാറിന്റെ ഏറ്റവും മികച്ച സമയമാണിത്.

200 മീറ്റര്‍ 24.48 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിസ്‌ന മാത്യു വെങ്കലം നേടിയത്. നേരത്തെ 400 മീറ്ററില്‍ ജിസ്‌ന സ്വര്‍ണം നേടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.