ഓസ്‌ട്രേലിയയ്ക്ക് വിജയം

Monday 11 June 2018 1:32 am IST

ബുഡാപെസ്റ്റ്്: അവസാന ലോകകപ്പ് സന്നാഹ മത്സരത്തില്‍ വിജയം നേടിയ ഓസ്‌ട്രേലിയ ആത്മവിശ്വാസവുമായി റഷ്യയിലേക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്  ഓസ്‌ട്രേലിയ ഹങ്കറിയെ പരാജയപ്പെടുത്തിയത്്.

രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 74-ാം മിനിറ്റില്‍ അര്‍സാനി ഓസ്‌ട്രേലിയയെ മുന്നിലെത്തിച്ചു. പക്ഷെ 88-ാം മിനിറ്റില്‍ സെയ്ന്‍സ്ബറി സെല്‍ഫ് ഗോളടിച്ചതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തി.

 രണ്ടാം പകുതിയുടെ അധികസമയത്ത് ഹങ്കറിയുടെ ടി. കഡാര്‍ സ്വന്തം പോസ്റ്റില്‍ പന്തെത്തിച്ചതോടെ ഓസ്‌ട്രേലിയ വിജയം നേടി.

അവസാനത്തേതിന് മുമ്പ് നടന്ന വാമപ്പ്് മത്സരത്തില്‍ ഓസ്‌ട്രേലിയ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ചെക്കിനെ തോല്‍പ്പിച്ചിരുന്നു.

ഗ്രേസില്‍ നടന്ന മറ്റൊരു സന്നാഹ മത്സരത്തില്‍ സെര്‍ബിയ , അലക്‌സാണ്ടര്‍ മിത്രോവിക്കിന്റെ ഹാട്രിക്കില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക്് ബൊളീവിയയെ തോല്‍പ്പിച്ചു. ലാജിക്കും ഇവാനോവിക്കും ഓരോ ഗോള്‍ നേടി. കാമ്പോസാണ് ബൊളീവിയയുടെ ഏക ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്ക് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയെ തോല്‍പ്പിച്ചു. പോള്‍സണ്‍, എറിക്‌സണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.