ക്രസ്നോദര്‍ : മുന്‍ ചാമ്പ്യന്മാരായ സ്പെയിന് ലോകകപ്പ്് സന്നാഹ മത്സരത്തില്‍ തിളക്കം കുറഞ്ഞ വിജയം. ടുണീഷ്യക്കെതിരെ കഷ്ടിച്ച് ഒരു ഗോളിനാണവര്‍ കടന്നുകൂടിയത്. അവസാന നിമിഷങ്ങളില്‍ ഇയാഗോ അസ്പാസാണ് ഗോള്‍ നേടിയത്.
തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് സ്്പാനിഷ് ടീം കാഴച്വെച്ചത്. ഈ കളിയുമായി റഷ്യയിലേക്ക് പോയാല്‍ അവര്‍ക്ക് ആദ്യ റൗണ്ടിനപ്പുറത്തേക്ക് കടക്കാനാകില്ല. കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് സ്പെയിന്.
ആദ്യ പകുതിയില്‍ ഏറെ സമയം പന്ത് കൈവശം വയ്ക്കാനായെങ്കിലും ഗോള്‍ ലക്ഷ്യം വെച്ചുള്ള ക്രിയാത്മകമായ നീക്കങ്ങളൊന്നും സ്പാനിഷ് ടീമില്‍ നിന്നുണ്ടായില്ല. രണ്ടാം പകുതിയില്‍ ടുണീഷ്യയാണ് കളിച്ചത്. പലപ്പോഴും അവര്‍ സ്പെയിനിന്റെ ഗോള്‍ മുഖത്ത് ഭീഷണിയയുര്‍ത്തി. എന്നാല്‍ മുന്നേറ്റനിരക്കാരുടെ ഫനിഷിങ്ങിലെ പിഴവ് മൂലം അവര്‍ക്ക് ഗോള്‍ നേടാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: