പ്രകൃതിക്ഷോഭം: അവധിയറിയാതെ സ്‌കൂളിലെത്തുന്ന കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കണം

Monday 11 June 2018 2:05 am IST

കോട്ടയം: ശക്തമായ മഴ, മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ എന്നിവ കാരണം കളക്ടര്‍ പ്രഖ്യാപിക്കുന്ന അവധി അറിയാതെ സ്‌കൂളുകളില്‍ എത്തുന്ന കുട്ടികളെ സുരക്ഷിതമായി സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തിക്കണമെന്ന് ഉത്തരവ്. കുട്ടികളുടെ സുരക്ഷ പ്രഥമാദ്ധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന് പിടിഎയുടെയും അദ്ധ്യാപകരുടെയും സഹകരണം തേടണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്  ഉത്തരവില്‍ പറയുന്നു.   

പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ അവധി പ്രഖ്യാപിക്കുന്നത് അറിയാതെ ധാരാളം കുട്ടികള്‍ സ്‌കൂളുകളില്‍ എത്താറുണ്ട്.

 പിന്നാക്ക, വനവാസി മേഖലയിലാണ് കുട്ടികള്‍ ഇങ്ങനെ വരുന്നത്. ഇവര്‍ മടങ്ങി പോകാന്‍ വളരെയധികം കഷ്ടപ്പെടുന്നതായും അദ്ധ്യാപകര്‍ ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത കാണിക്കുന്നില്ലെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 

  ഇതോടൊപ്പം സ്‌കൂള്‍ വളപ്പിലുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ അപകടരഹിതമെന്ന് ഉറപ്പുവരുത്തണം. സ്‌കൂളിനോട് ചേര്‍ന്നുള്ള വൈദ്യുത പോസ്റ്റുകള്‍, കണക്ഷനുകള്‍ എന്നിവയെക്കുറിച്ച് കെഎസ്ഇബി ഓഫീസില്‍ അറിയിച്ച് അപകടരഹിതമാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.