ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്

Monday 11 June 2018 8:15 am IST
അന്താരാഷ്ട്ര ഫുട്‌ബോളില്‍ 64 ഗോളുമായി ഛേത്രി ഗോള്‍വേട്ടയില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് ഒപ്പമെത്തി. ദേശീയ ടീമിന് വേണ്ടി നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ 81 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഛേത്രിയ്ക്ക് മുന്നിലുള്ളത്.

മുംബൈ: ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. കലാശപോരാട്ടത്തില്‍ കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. ആദ്യ പകുതിയില്‍ സുനില്‍ ഛേത്രി നേടിയ ഇരട്ടഗോളാണ് ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ചത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 64 ഗോളുമായി ഛേത്രി ഗോള്‍വേട്ടയില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് ഒപ്പമെത്തി. ദേശീയ ടീമിന് വേണ്ടി നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ 81 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഛേത്രിയ്ക്ക് മുന്നിലുള്ളത്.

ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോം തുടര്‍ന്ന ഛേത്രി ഫൈനലിലും അത് തുടര്‍ന്നു. എട്ട്, ഇരുപത്തി ഒന്‍പത് മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഫൈനലില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ ടൂര്‍ണമെന്റില്‍ ഛേത്രി 8 ഗോളുകള്‍ നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.