യുപി ബസപകടം: ഏഴ് വിദ്യാര്‍ഥികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Monday 11 June 2018 11:56 am IST
ഒരു ബസില്‍ നിന്ന് മറ്റൊന്നിലേക്ക് ഡീസല്‍ നിറക്കുന്നതിനിടെ ഇവരെ കടന്നുപോയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബസാണ് അപകടം വരുത്തിയത്. ബസില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ റോഡരികില്‍ നിന്നവര്‍ക്ക് നേരെ അതിവേഗതയില്‍ വന്ന സര്‍ക്കാര്‍ ബസ് പാഞ്ഞു കയറുകയായിരുന്നു.

കനൗജ്: യുപിയില്‍ ബസ് പാഞ്ഞു കയറി ആറ് വിദ്യാര്‍ഥികളും ഒരു അധ്യാപകനുമടക്കം ഏഴ് പേര്‍ മരിച്ചു. കൂടാതെ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഉത്തര്‍പ്രദേശ് ആഗ്ര- ലഖ്‌നൗ എസ്പ്രസ്‌വേയില്‍ കനൗജിനടുത്ത് ഇന്ന് പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായത്.

ഒരു ബസില്‍ നിന്ന് മറ്റൊന്നിലേക്ക് ഡീസല്‍ നിറക്കുന്നതിനിടെ ഇവരെ കടന്നുപോയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബസാണ് അപകടം വരുത്തിയത്. ബസില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ റോഡരികില്‍ നിന്നവര്‍ക്ക് നേരെ അതിവേഗതയില്‍ വന്ന സര്‍ക്കാര്‍ ബസ് പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട 6 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചും മരണമടഞ്ഞു. 

ഹരിദ്വാറിലേക്ക് യാത്രാ പോവുകയായിരുന്ന സന്ത് കബീര്‍ നഗര്‍ കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതീവ ദുഃഖം രേഖപ്പെടുത്തുകയും സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം സര്‍ക്കാര്‍ നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.