ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തുന്നതെങ്ങനെ?

Monday 11 June 2018 1:09 pm IST

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത്‌ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തുന്നതെങ്ങനെയെന്ന്​ ഹൈക്കോടതി. ഇവര്‍ ഏല്‍പ്പിച്ച പരിക്ക്​ മരണകാരണമായാല്‍ മാത്രമേ ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്താനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ആദ്യ പരിശോധനകളിലൊന്നും ആഴത്തിലുള്ള പരിക്കുണ്ടായിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്​കോടതിയുടെ പരാമര്‍ശം. എന്നാല്‍ ശ്രീജിത്തിന്റെ പിടിക്കുമ്പോള്‍ ഏറ്റ മര്‍ദനങ്ങള്‍ മരണ കാരണമായേക്കാം എന്നാണ്​ ഡോക്ടര്‍ നല്‍കിയ മൊഴിയെന്ന്​സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആര്‍ടിഎഫ്​സമാന്തര സേനയെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്​തമാക്കി.

അതേമസയം, ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും ആര്‍ടിഎഫ്​ കോടതിയെ അറിയിച്ചു. ശ്രീജിത്ത്​ആരാണെന്നും വാസുദേവന്റെ വീടാക്രമണത്തെ കുറിച്ചും അറിയില്ലായിരുന്നു. ശ്രീജിത്തിന് നേരത്തെയുളള അടിപിടിയിലാണ് പരിക്ക് പറ്റിയതെന്ന് ആശുപത്രി രേഖയിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.