ഉല്‍ക്കൃഷ്ട് പദ്ധതി കൂടുതല്‍ ട്രെയിനുകളിലേക്ക്

Monday 11 June 2018 2:21 pm IST
ഇന്ത്യന്‍ റെയില്‍വേ മുഖം മിനുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഉല്‍ക്കൃഷ്ട് പദ്ധതി കൂടുതല്‍ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കുന്നു. ശതാബ്ദി, തുരന്തോ, രാജധാനി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലാണ് പദ്ധതി പരീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായ 2019 മാര്‍ച്ചോടെ 60 ലക്ഷം രൂപ ചെലവില്‍ 140 റാക്കുകള്‍ പുനര്‍നിര്‍മ്മിക്കും.

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേ മുഖം മിനുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഉല്‍ക്കൃഷ്ട് പദ്ധതി കൂടുതല്‍ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കുന്നു. ശതാബ്ദി, തുരന്തോ, രാജധാനി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലാണ്  പദ്ധതി പരീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായ 2019 മാര്‍ച്ചോടെ 60 ലക്ഷം രൂപ ചെലവില്‍ 140 റാക്കുകള്‍ പുനര്‍നിര്‍മ്മിക്കും.

മികച്ച എസി ചെയര്‍ കാര്‍ കോച്ചുകള്‍, യാത്രക്കാര്‍ക്ക് തത്സമയം വിവരങ്ങള്‍ നല്‍കുന്ന എല്‍ സി ഡി സ്‌ക്രീനുകള്‍, ഓട്ടോമാറ്റിക് ഫുഡ് വെല്‍ഡിംഗ് മെഷീനുകള്‍, ഡൈനിംഗ് ഏരിയ, വിനോദത്തിനായി എല്‍ സി ഡി സ്‌ക്രീനുകള്‍,കംപ്രസ്ഡ് കഷ്യന്‍ സീറ്റുകള്‍, ബ്രെയില്‍ ലിപിയില്‍ വിവരങ്ങള്‍ നല്‍കല്‍, വൈഫൈ കണക്ഷനുകള്‍,ടോയിലറ്റ് സൂചകങ്ങള്‍, മെച്ചപ്പെട്ട ഫ്‌ളാഷിംഗ് വാല്‍വുകള്‍, എല്‍ഇഡി ലൈറ്റുകള്‍, അഗ്‌നിശമന ഉപകരണങ്ങള്‍ തുടങ്ങിയവയ പുതിയ പദ്ധതി പ്രകാരം ട്രെയിനുകളില്‍ ഉള്‍പ്പെടുത്തും. കൂടാതെ, പതിവ് പരിശോധനയും അറ്റകുറ്റപ്പണിയും ഉണ്ടാകും.

കര്‍ണാടകയില്‍ ആറ് എക്‌സ്പ്രസ് ട്രെയിനുകളുടെയും സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെയും മുഖച്ഛായയില്‍ മാറ്റം വരുത്തിയും പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സുഗമമായ യാത്രയ്ക്ക് കൂടുതല്‍ സൗകര്യം നല്‍കും. ഹംപി എക്‌സ്പ്രസ് ട്രെയിന്‍, റാണി ചേന്നമ്മ എക്‌സ്പ്രസ് ട്രെയിന്‍, മൈസൂര്‍-തൂത്തുക്കുടി എക്‌സ്പ്രസ്, കാമഖ്യ-യശ്വന്തപുര്‍ എ.സി. എക്‌സ്പ്രസ്, ബാംഗ്ലൂര്‍-കൊച്ചുവേളി എക്‌സ്പ്രസ്, യശ്വന്തപുര്‍-ഹൌറ തുരന്തോ എക്‌സ്പ്രസ് എന്നിവ പരിഷ്‌കരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.