അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു

Monday 11 June 2018 2:32 pm IST

കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയിന്റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

കഴിഞ്ഞദിവസമണ് താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഫ്ഗാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിരുപാധിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കു ശേഷമാണ് താലിബാന്‍ പെരുന്നാള്‍ പരിഗണിച്ച്‌ മൂന്നു ദിവസത്തേക്ക് ആക്രമണം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. 

എന്നാല്‍ വിദേശ സൈനികര്‍ വെടിനിര്‍ത്തലിന്റെ പരിധിയില്‍ വരില്ലെന്നും അവര്‍ക്കെതിരായ നീക്കം തുടരുമെന്നും താലിബാന്‍ നേതൃത്വം അറിയിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.