രാജ്യസഭ തെരഞ്ഞെടുപ്പ് : ജോസ് കെ മാ‍ണി പത്രിക നല്‍കി

Monday 11 June 2018 2:45 pm IST

തിരുവനന്തപുരം: രാജ്യസഭാ തെരെഞ്ഞെടുപ്പിനായി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക നല്‍കി. ഉമ്മന്‍ചാണ്ടി, എം കെ മുനീര്‍, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ജോസ് കെ. മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സിപി‌എമ്മിന്റെ എളമരം കരീമും സിപിഐയുടെ ബിനോയ് വിശ്വവും രാവിലെ പത്രിക സമര്‍പ്പിച്ചിരുന്നു. രാവിലെ 11ന് നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയായിരുന്നു പത്രികാ സമര്‍പ്പണം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വി.എസ്. വിജയരാഘവന്‍ അടക്കമുള്ളവര്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു. 

 എല്‍ഡിഎഫിന് രണ്ടു പേരെയും യുഡിഎഫിന് ഒരാളെയും വിജയിപ്പിക്കാം. നാലാമത് പത്രികയില്ലെങ്കില്‍ തിങ്കളാഴ്ച തന്നെ മൂന്നു പേരുടെയും വിജയം വരണാധികാരി ഔദ്യോഗികമായി പ്രഖ്യാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.