ഇ-വെയ്സ്റ്റുകള്‍ക്ക് രാജസ്ഥാനില്‍ ഇനി പണം ലഭിക്കും!

Monday 11 June 2018 2:45 pm IST
ഇ-വെയ്സ്റ്റ്, പ്ലാസ്റ്റിക് എന്നിവയെ പറ്റി പൊതുജനത്തെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇന്ത്യന്‍ ഓയില്‍, ഇന്‍സ്റ്റാകാഷ് ആന്‍ഡ് ഗ്രീന്‍ സ്‌പെയ്‌സ് എന്നിവ സംയുക്തമായിട്ടാണ് ഈ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്.

ഴകിയതാണെങ്കിലും ഗാഡ്ജ്റ്റകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളം വലിച്ചെറിഞ്ഞ് കളയാന്‍ നമ്മള്‍ വിസമ്മതിക്കും. ഇത്തരത്തില്‍ കുന്നുകൂടുന്ന ഇ- വെയ്സ്റ്റുകളുടെ കാര്യത്തില്‍ രാജസ്ഥാനില്‍ കഴിയുന്നവര്‍ക്ക് ഇനി സന്തോഷിക്കാം. അതിന്റെ കാര്യം മറ്റൊന്നുമല്ല, ഇങ്ങനെ ഉപയോഗമില്ലാതാകുകയും എന്നാല്‍ വലിച്ചെറിയാന്‍ മടിക്കുന്നതുമായ ഉപകരണങ്ങള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പണം നല്‍കി വാങ്ങും എന്നതു തന്നെ കാരണം.

ഇ-വെയ്സ്റ്റ്, പ്ലാസ്റ്റിക് എന്നിവയെ പറ്റി പൊതുജനത്തെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇന്ത്യന്‍ ഓയില്‍, ഇന്‍സ്റ്റാകാഷ് ആന്‍ഡ് ഗ്രീന്‍ സ്‌പെയ്‌സ് എന്നിവ സംയുക്തമായിട്ടാണ് ഈ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്. ജയ്പൂരിലെ ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ ഇതിനായി 20 കളക്ഷന്‍ പോയിന്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഇ-വെയ്‌സ്റ്റുകള്‍ക്ക് പണവും പ്‌ളാസ്റ്റിക് ബാഗുകള്‍ക്ക് പകരം ജൂട്ട് ബാഗുകളും ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.