തുടര്‍ച്ചയായ പതിമൂന്നാം ദിവസവും താഴേയ്ക്ക്....പെട്രോള്‍ വില 3.50 രൂപ കുറഞ്ഞു

Monday 11 June 2018 4:08 pm IST

ന്യൂദല്‍ഹി: ദല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധനവില കുറച്ചു. തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവിലയില്‍ കുറവ് വരുത്തുന്നത്. ഒരു ലിറ്റർ പെട്രോളിന് 76.52 രൂപയും ഡീസലിന് ലിറ്ററിന് 67.95 രൂപയുമാണ് ഇന്നത്തെ വില. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 19 മുതല്‍ 21 പൈസ വരെയാണ് വില കുറച്ചത്. 

കൊൽക്കത്തയിൽ ലിറ്ററിന് 79.25 രൂപയും മുംബൈയിൽ ലിറ്ററിന് 84.41 രൂപയും ചെന്നൈയിൽ 79.48 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. ഒരു ലിറ്റർ ഡീസലിന് കൊൽക്കത്തയിൽ 70.50 രൂപയും മുംബൈയിൽ 72.35 രൂപയും ചെന്നൈയിൽ 71.73 രൂപയും ആണ്.  മേയ് 30 ന് ലിറ്ററിന് ഒരു പൈസയോളം കുറച്ചതിന് ശേഷം ഇന്ധനവില കുറയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.