കണ്ണൂറ്: കനകേശ്വരണ്റ്റെ പുണ്യസങ്കേതമായ കനകമല സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മല വെട്ടിപ്പിടിച്ച് വാന്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള ഭൂമാഫിയാ സംഘത്തിണ്റ്റെ ശ്രമം എന്തു വിലകൊടുത്തും തടയുമെന്നും ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്കി. മല സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവിടം സന്ദര്‍ശിച്ച ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സഹ്യാദ്രി മലകളെപ്പോലെ വിവിധ ഔഷധ സസ്യങ്ങള്‍ തഴച്ചുവളരുന്ന ഈ പ്രദേശത്ത് ഏത് വേനലിലും വറ്റാത്ത നീരുറവകള്‍ക്ക് ഭീഷണിയാണ് കെട്ടിട നിര്‍മ്മാണം. പ്രസ്തുതത കെട്ടിട സമുച്ചയം വന്നാല്‍ കുടിവെള്ള സ്രോതസ്സുള്‍ മലീമസമാകും. കനകാംബികയുടെ പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇവിടെ ക്ഷേത്രത്തിന് മുകളിലായി പുരാതന സന്യാസി പരമ്പരയിലുളള ഋഷിമാര്‍ തപസ്സനുഷ്ടിച്ചുവെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു ഗുഹയുണ്ട്. അതുകൊണ്ടുതന്നെ കനകമല കയ്യേറ്റത്തിനെതിരെ ഹൈന്ദവ സമൂഹത്തെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.സഹദേവന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: