ഷില്ലോങ്ങ്: ആസാമില്‍ ശക്തമായ ഭൂചലനം. രാവിലെ പത്തരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നഗാവ് ജില്ലയിലെ ധിങ്ങില് നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: