സ്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു; രണ്ട് കുട്ടികളും ആയയും മരിച്ചു

Monday 11 June 2018 4:22 pm IST

കൊച്ചി: മരടില്‍ ഡേകെയര്‍ സെന്ററിലെ സ്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. നാല് വയസുള്ള ആദിത്യന്‍, വിദ്യാലക്ഷ്മി എന്നിവരാണ് മരിച്ച കുട്ടികള്‍. കിഡ്‌സ് വേള്‍ഡ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. മരട് കാട്ടിത്തറ ക്ഷേത്രത്തിന്റെ കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 

പത്തോളം കുട്ടികളും ആയയുമാണ് ബസിലുണ്ടായിരുന്നത്. മറ്റുള്ളവരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ക്ഷേത്രക്കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.