തിരുവനന്തപുരം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. സിവില്‍ പൊലീസ് ഒാഫിസര്‍/വനിതാ സിവില്‍ പൊലീസ് ഒാഫിസര്‍ പരീക്ഷ ജൂലൈ 22നും കമ്ബനി/കോര്പറേഷന്/ബോര്‍ഡ് അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ഒാഫിസര്‍ പരീക്ഷകള്‍ ആഗസ്റ്റ് അഞ്ചിനും നടത്തുമെന്ന് പി.എസ്.സി അറിയിച്ചു.
നേരത്തേ അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുക. മുമ്ബ് നിശ്ചയിച്ച തിയതിയുടെ അടിസ്ഥാനത്തില്‍ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുകളുമായാണ് പരീക്ഷക്കെത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: