മുംബൈ: ഭഗവാന് ശിവനെ അവഹേളിച്ചും ആക്ഷേപിച്ചും ഫേസ് ബുക്കില്‍ പോസ്റ്റിട്ട ആയാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ കേസ്സെടുത്തു. ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനാണ് ആയാസുദ്ദീന്‍. ഹിന്ദു യുവ വാഹിനി പ്രവര്ത്തകന് ഭാരത് താക്കൂര്‍ നല്കിയ പരാതി പ്രകാരമാണ് കേസ്.
ശിവന്റെ ചിത്രം വികൃതമാക്കി, മോശം കമന്റോടെ പോസ്റ്റ് ചെയ്തതിന് മതവികാരം വൃണപ്പെടുത്തിയതിനാണ് കേസ്. എന്നാല്‍ താനങ്ങനെ ചെയ്തിട്ടില്ലെന്നാണ് ആയാസുദ്ദീന്റെ വാദം. ഐപിസി 153 എ പ്രകാരമാണ് കേസ്. മറ്റാരോ ഇട്ട പോസ്റ്റിനെതിരെ പ്രതികരിച്ച ആയാസുദ്ദീന്‍ അയാളുപയോഗിച്ച ചിത്രം വീണ്ടും പോസ്റ്റ് ചെയ്തതാണ് കുഴപ്പമായതെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: