ശ്രീനഗര്‍: സുരക്ഷാ സൈനികന്റെ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഷദാര ഷെരീഫിലെ ഒരു തീര്‍ഥാടന കേന്ദ്രത്തിന് കാവല്‍ നിന്ന സൈനികനില്‍ നിന്നാണ് ഇവര്‍ തോക്ക് തട്ടിയെടുത്തത്. മുക്താര്‍ അഹമ്മദ് (22), ഐജാസ് അഹമ്മദ് പാറേ (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഇന്‍സാസ് റൈഫിള്‍ തിരികെപ്പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: