പെട്രോള്‍, ഡീസല്‍ വില കുറഞ്ഞത് രണ്ടു രൂപയോളം

Tuesday 12 June 2018 2:43 am IST

ന്യൂദല്‍ഹി; കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് പെട്രോള്‍, ഡീസല്‍ വിലയില്‍ വന്ന കുറവ് രണ്ടു രൂപയോളം.  എന്നാല്‍ രണ്ടു രൂപ കൂടിയപ്പോള്‍ വലിയ വാര്‍ത്തയാക്കിയ, വിവാദമുണ്ടാക്കിയ മാധ്യമങ്ങള്‍ ഇത് കണ്ട മട്ട് നടിച്ചിട്ടില്ല.  

ഇന്നലെ പെട്രോള്‍ വില 20 പൈസയും ഡീസല്‍ വില15 പൈസയുമാണ് കറഞ്ഞത്. തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് ഇവയുടെ വില കുറയുന്നത്. ഇതോടെ പെട്രോള്‍ വില 1.85 രൂപയും ഡീസല്‍ വില 1.36 രൂപയുമാണ് താണത്.  മെയ് 30 മുതല്‍ ഇവയുടെ വില കുറഞ്ഞുവരികയായിരുന്നു.

പെട്രോള്‍ വില ഇപ്പോള്‍ദല്‍ഹിയില്‍ 76.58 രൂപയും കൊല്‍ക്കത്തയില്‍ 79.25 'രൂപയും ചെന്നൈയില്‍ 79.48 രൂപയും മുബൈയില്‍ 84.41 രൂപയുമാണ്.ഡീസല്‍ ദല്‍ഹി 67.95 രൂപ, കൊല്‍ക്കത്ത 72.35 മുംബൈ 72.35 ചെന്നൈ71.73  എന്നിങ്ങനെയാണ് വില.

തിരുവനന്തപുരത്ത് പെട്രോളിന് 79.69  രൂപയും ഡീസലിന് 72.74 രൂപയുമാണ്. വില കൂടിയ സമയത്ത് കേന്ദ്രത്തിനെ പഴിപറഞ്ഞ മാധ്യമങ്ങള്‍ വില കുറഞ്ഞത്  റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ ഒരു പൈസ കുറഞ്ഞപ്പോള്‍ പരിഹസിക്കാനും മറന്നില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.