വിഘടന വാദികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് മെഹബൂബ

Tuesday 12 June 2018 2:48 am IST

ശ്രീനഗര്‍: ചര്‍ച്ചയ്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കാനും ഇതൊരു സുവര്‍ണാവസരമായി കരുതാനും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിഘടന വാദികളോട് അഭ്യര്‍ഥിച്ചു. പ്രശ്‌നം സൈനികമായി തീര്‍ക്കാന്‍ കഴിയില്ലെന്നും ഇത് രാഷ്ട്രീയ വിഷയമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ പറഞ്ഞു.

റംസാന്‍ കാലത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചയ്ക്ക് വഴിതുറന്നിട്ടിരിക്കുകയാണ് കേന്ദ്രം. രാഷ്ട്രീയ നടപടികള്‍ തുടരേണ്ടിയിരിക്കുന്നു. ഇവിടുത്തെ അവസ്ഥ എങ്ങനെയിരിക്കുന്നു എന്നതിനെ ആ്രശയിച്ചാണ്  രാഷ്ട്രീയ നടപടികളും മുന്നേറുക. ജമ്മുകശ്മീരില്‍ സമാധാനം പുലരാന്‍  വിഘടന വാദികള്‍ അടക്കം ചര്‍ച്ചയ്ക്ക് വരണ്ടേതുണ്ട്. അവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.