ഡാമുകളില്‍ മൂന്ന് ശതമാനം വെള്ളം കൂടി; ഇടുക്കിയില്‍ മൂന്നിരട്ടി

Tuesday 12 June 2018 2:50 am IST

ഇടുക്കി: കനത്ത മഴയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ജലസംഭരണികളിലെ ജലശേഖരം കുതിച്ചുയരുന്നു. ഒരു ദിവസം കൊണ്ട് സംഭരണികളിലേക്ക് ഒഴുകിയെത്തിയ വെള്ളം 2008ന് ശേഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

ഇന്നലെ രാവിലെ 7.30ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള സംഭരണികളിലാകെ ഉയര്‍ന്നത് 29 ശതമാനം വെള്ളമാണ്. 162.254 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയപ്പോള്‍ ഒറ്റ ദിവസംകൊണ്ട് ഉയര്‍ന്നത് മൂന്ന് ശതമാനം വെള്ളമാണ്. ഇതുപയോഗിച്ച് 1205.737 ദശലക്ഷം യൂണിറ്റ് വൈ മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയോളം കൂടുതലാണിത്.

പമ്പ, കക്കി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് യഥാക്രമം 14.5, 25.6 സെ.മീ. വീതം മഴ ലഭിച്ചപ്പോള്‍ 41.087 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ജലശേഖരം അഞ്ച് ശതമാനം കൂടി 31ലെത്തി. ഷോളയാര്‍- 9, ഇടമലയാര്‍-7.56, മാട്ടുപ്പെട്ടി-13.5, കുറ്റ്യാടി- 10.8, തരിയോട് -19.5, പൊന്‍മുടി- 17.5, നേര്യമംഗലം-10.5, പൊരിങ്കല്‍-91.2, ലോവര്‍ പെരിയാര്‍-16.1 സെ.മീ. വീതം മഴയാണ് ലഭിച്ചത്. ഇവിടങ്ങളിലെല്ലാം ജലശേഖരം ഉയര്‍ന്നിട്ടുണ്ട്.

പൊരിങ്കല്‍, കല്ലാര്‍കുട്ടി, പാമ്പ്‌ള അണക്കെട്ടുകളുടെ ഷട്ടറുകള്‍ മൂന്ന് ദിവസമായി തുറന്ന് വച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി 10 മണിയോടെ മലങ്കര അണക്കെട്ടും തുറന്നു. സംസ്ഥാനത്താകെ 53.2683 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 15.6619 ആയിരുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിലെ ജലശേഖരം ഒറ്റ ദിവസം കൊണ്ട് 3.84 അടി കൂടി. 2329.06 അടിയിലെത്തി. 29.458 ശതമാനം. മുന്‍വര്‍ഷം ഇത് 10.77 ആയിരുന്നു. ഏകദേശം മൂന്നിരട്ടിയോളം വെള്ളം കൂടുതലാണിത്. 11 സെ.മീ. മഴ രേഖപ്പെടുത്തിയപ്പോള്‍ 64.705 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. 632.751 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് സംഭരണിയിലാകെ ഉള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലശേഖരം 3.2 അടി കൂടി 121.4ലെത്തി. ശക്തമായ മഴയാണ് ഇവിടെയും ലഭിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.