ഖാദി ഭാരതത്തിന്റെ സംസ്‌കാരം: സ്മൃതി ഇറാനി

Tuesday 12 June 2018 3:05 am IST

പത്തനംതിട്ട: ഭാരതത്തിന്റെ സംസ്‌കാരമായ ഖാദി ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞതായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴില്‍ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഖാദി ഗ്രാമം പദ്ധതി ആറന്മുളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൈതൃക ഗ്രാമമായ ആറന്മുളയെ ഖാദി ഉത്പ്പന്നങ്ങളിലൂടെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിന്റെ തുടക്കമാണിത്. 

ഭാരതത്തിന്റെ സംസ്‌കാരമാണ് ഖാദിയെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.  ബ്രിട്ടിഷ് സാമ്രാജ്യത്തിന് മുന്നില്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഖാദി നൂല്‍ നൂറ്റ് സമരം ചെയ്തവരാണ് നമ്മള്‍. ഖാദി വില്‍പ്പന 7000 കോടിയായി ഉയര്‍ന്നിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ മുദ്രാ വായ്പ്പാ പദ്ധതി രാജ്യത്ത് സാമ്പത്തിക വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ ഗുണഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകള്‍ ആണെന്നതാണ് പ്രത്യേകത, സ്മൃതി പറഞ്ഞു.

ആന്റോ അന്റണി എംപി അധ്യക്ഷനായി. വി.മുരളീധരന്‍ എംപി, ഖാദി കമ്മീഷന്‍ അംഗം ജി. ചന്ദ്രമൗലി, ക്രീഡ് മുഖ്യരക്ഷാധികാരി ജെ.നന്ദകുമാര്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ ലളിതാമണി, കുളനട പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട, ആറന്‍മുള പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, ക്രീഡ് പ്രസിഡന്റ് ജി. പൃഥ്വിപാല്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.