സോഷ്യല്‍ മീഡിയയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലവിളി സന്ദേശം

Tuesday 12 June 2018 3:10 am IST

കോട്ടയം: ചിറക്കടവ് പഞ്ചായത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളിയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. വെള്ളിയാഴ്ച ചിറക്കടവ് തെക്കേത്തുകവലയില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ 3 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. സംഭവം നടന്ന അന്ന് വൈകിട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ തെക്കേത്തുകവല അനന്തുകൃഷ്ണന്‍ വധഭീഷണി മുഴക്കി സോഷ്യല്‍ മീഡിയയില്‍ സന്ദേശം പ്രചരിപ്പിച്ചത്. 

'14 ദിവസം കൂടി നിനക്കൊക്കെ ആയുസ്സു നീട്ടിക്കിട്ടി, അത്രയെ ഉള്ളു... തീര്‍ത്തിരിക്കും', 'ഓടിയവന്മാരേ ഒന്നുകൊണ്ടും പേടിക്കണ്ട, അടുത്തത് പുറകേ ഉണ്ട്' എന്നിങ്ങനെയാണ് സന്ദേശം. സംഭവം വിവാദമായതോടെ ഭീഷണി സന്ദേശം പിന്‍വലിച്ചു. 

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനായ കൊട്ടാടിക്കുന്നേല്‍ മുകേഷ് മുരളി (കണ്ണന്‍)യേയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കളമ്പുകാട്ട് കവല ഉടുംമ്പിയാംകുഴിയില്‍ കാര്‍ത്തിക്കിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമേശ് കോട്ടയത്ത് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ടുപേര്‍ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.