തന്മയീഭാവത്തിലെത്തിയ ഭക്തനും ഭഗവാനും ഒന്നാകുന്നു

Tuesday 12 June 2018 3:16 am IST

''സ കീര്‍ത്ത്യമാനഃ ശീഘ്രമേവാവിര്‍ഭവതി

അനുഭാവയതി ച ഭക്താന്‍''

അവനെ കീര്‍ത്തിക്കപ്പെടുമ്പോള്‍ ആ ഭക്തന്റെ മനോമുകുളത്തില്‍ ആ ഭഗവാന്‍ ശീഘ്രംതന്നെ ആവിര്‍ഭവിക്കുന്നു. അതിനായി അനുഭാവത്തോടെ അവിടെ അവതരിക്കുന്നു.

തന്മയീഭാവത്തിലെത്തിയ ആ ഭക്തന്‍ ഭഗവാന്‍തന്നെയായിത്തീരുകയാണ്. എല്ലാവരാലും ആരാധിക്കപ്പെടുന്ന അവസ്ഥയില്‍ അവന് ഒന്നിനോടും വ്യത്യാസമില്ല. ഭഗവാന്റെ വിഭൂതികളാണ് എല്ലാംതന്നെ. അതിനാല്‍ തനിക്ക് ഭഗവാനി

ല്‍ നിന്നും വ്യത്യാസമൊന്നുമില്ല. ഭഗവാനിലുള്ള എല്ലാ പ്രഭാവലയങ്ങളും അവനിലും കാണാം.

ശ്രീകൃഷ്ണഭഗവാനെ ഭജിച്ച് തന്മയീഭാവത്തിലെത്തിയ മനസയെ പൂജനീയയായിക്കï്, സംപൂജ്യനായ ഭഗവാന്‍ തന്നെ പൂജിക്കുന്നു. ശ്രീകൃഷ്ണന്‍ പൂജിച്ച മനസയെ ശിവനും ഇന്ദ്രനും കശ്യപനും

 ബ്രഹ്മാവും എല്ലാവരും പൂജിക്കുന്നു. പ്രപഞ്ചം മുഴുവനും ആരാധിക്കുന്നു.

ഈ അവസ്ഥയില്‍ തന്നിലുള്ള ഭഗവാനെ ഭക്തനും

 തിരിച്ചറിയുന്നു. അതോടെ അവന്‍ വിവേകിയും വിജ്ഞാനിയുമെല്ലാമാകുന്നു. എല്ലാ അറിവും അവനില്‍ അഭിനിവേശം ചെയ്യുന്നു. സൂര്യന്‍ ഉദിച്ചാല്‍ ഇരുട്ട് സ്വയം മാറുന്നതുപോലെ എല്ലാ മറവുകളും അതോടെ അപ്രത്യക്ഷമാകുന്നു.

ഈ ഭക്തന്‍ ഭഗവാനെ അറിയുന്നതോടെ ഭഗവാനെ അനുഭവിക്കുകയാണ്. അത് അവന്റെ അനുഭൂതിയാണ്. അത് മറ്റുള്ളവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ കഴിയുന്നതിന്റെയും അപ്പുറത്തുള്ള അനുഭവമാണ്. അത് അനന്തമാണ്, ആനന്ദമാണ്. അനുര

ണനമാണ്. അന്ത:സാരമാണ്. വിജ്‌ഞേയവും അവിജ്‌ഞേയവും എല്ലാമാണ്. നിര്‍ഗുണനും നിരാകാരനും നിത്യകാരനും ആകുന്നു.

നാം അതിനെ വിഴുങ്ങിയതാണോ അത് നമ്മെ വിഴുങ്ങിയതാണോ എന്ന് പറയാനാവില്ല. ഏതായാലും രïും ഒന്നായിത്തീരുന്നു.

ഇത്തരം അനുഭൂതികള്‍ അനുഭവത്തിലുളവാകുന്ന കു റേ നിമിഷങ്ങളെങ്കിലും ഓരോ ഭക്തന്റെയും ഉള്ളിലുണ്ടാകും. തന്മയീഭാവത്തിലെത്തിയ ഭക്തന്റെ ഉള്ളില്‍ ഈ അനുഭൂതി നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാലാണ് അയാള്‍ നിത്യാനന്ദനായ ആനന്ദസ്വരൂപിയായി മാറുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.