തിരു കുറുങ്കുടി നമ്പി ക്ഷേത്രം

Tuesday 12 June 2018 3:17 am IST

തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിക്ക് സമീപമാണ് തിരു കുറുങ്കുടി നമ്പി ക്ഷേത്രം എന്ന മഹാവിഷ്ണു സന്നിധി. സുന്ദര പരിപൂര്‍ണന്‍ എന്നും നമ്പി നാരായണനെന്നും ഭഗവാനെ വിളിക്കുന്നു. പേരിന് അന്വര്‍ത്ഥമായ വിധം അഴകാര്‍ന്നതത്രെ ഇവിടുത്തെ വിഗ്രഹം.

കല്ലില്‍ കൊത്തിയെടുത്ത് പ്രകൃതിവര്‍ണ്ണങ്ങള്‍ നല്‍കിയ വലിയ വിഗ്രഹങ്ങളാണ് ഇവിടുത്തേത്. ആഗമ വിധികള്‍ക്കനുസരിച്ച് സ്വര്‍ണ്ണപത്രികകളാല്‍ അലങ്കരിച്ചിട്ടുണ്ട് അഞ്ച് നമ്പി പ്രതിഷ്ഠകളാണിവിടെ. മൂന്ന് നമ്പി വിഗ്രഹങ്ങളില്‍ ഒന്ന് നില്‍ക്കുന്ന നിലയിലും ഒന്ന് കിടക്കുന്ന നിലയിലും മറ്റൊന്ന് അമര്‍ന്ന നിലയിലുമാണ് കാണാന്‍ കഴിയുക. നാലാമത്തേത് പാല്‍ക്കടല്‍ നമ്പി ക്ഷേത്രം, അഞ്ചാമത്തേത് മലൈമേല്‍ നമ്പിക്ഷേത്രം. 

ഗജേന്ദ്രനും ശ്രീപരമേശ്വരും ശ്രീനാരായണന്‍ ഇവിടെ വച്ച് ദര്‍ശനം നല്‍കിയതിനാല്‍ ശ്രീപരമശിവന്റെ സന്നിധിയുമുണ്ട് ഇവിടെ.  രണ്ടു സന്നിധികളിലും ഒരേ സമയം പൂജ നടത്തുന്നു. കിഴക്കോട്ടഭിമുഖമായാണ് നിന്ട്ര നമ്പിയുടെ പ്രതിഷ്ഠ. മുഖ്യ സന്നിധിയില്‍ നിന്ന് സുമാര്‍ അര കിലോമീറ്റര്‍ അകലൊണ് പാല്‍ക്കടല്‍ നമ്പി ക്ഷേത്രം. മുഖ്യസന്നിധിയുടെ സമീപത്ത് നിന്ന് ഏതാണ്ട് 45 മിനിറ്റ് ജീപ്പില്‍ യാത്ര ചെയ്താലാണ് മലൈമേല്‍ നമ്പി ക്ഷേത്രത്തില്‍ എത്തുക. വനമേഖലയായതുകൊണ്ട്  അന്യവാഹനങ്ങള്‍ക്ക് ഇതുവഴി യാത്രചെയ്യാന്‍  അനുമതിയില്ല. റോഡ് എന്നത് ഒരു സങ്കല്‍പം മാത്രമാണ്.

വലിയ പാറക്കഷണങ്ങളും കരിങ്കല്ലും നിരപ്പില്ലാതെ കിടക്കുന്ന ദുര്‍ഘട വീഥിയിലൂടെയുള്ള സാഹസിക യാത്ര എന്നുവേണം പറയാന്‍. വന്യമൃഗ ഭീതിയുള്ളതുകൊണ്ട് പൂജാരിമാര്‍ രാവിലെ ഒമ്പതരയോടെ മാത്രമേ ക്ഷേത്രത്തില്‍ എത്തുകയുള്ളൂ. വൈകീട്ട് നാലിന് മുമ്പ് അവര്‍ നടയടച്ച് മലയിറങ്ങുകയും ചെയ്യും. നമ്പിനാരായണനെ കൂടാതെ മുഖ്യക്ഷേത്രത്തില്‍ ഗണപതി, ലക്ഷ്മി, നരസിംഹസ്വാമി, കുറുകുടി തായാര്‍, ജ്ഞാനപിതന്‍, ദശാവതാരം എന്നീ പ്രതിഷ്ഠകളുമുണ്ട്.

ശ്രീ തിരുവെങ്കിടമുദയന്‍, കാലഭൈരവന്‍, പള്ളികൊï നമ്പി, വീട്രു ഇരുന്ത നമ്പി, ശ്രീ ആണ്ടാള്‍ മഹാബലി ചക്രവര്‍ത്തി, മഹേന്ദ്രഗിരിനാഥര്‍ ആയി അറിയപ്പെടുന്ന ശിവന്‍, ആള്‍വാഴ്മാര്‍, ആചാര്യന്മാര്‍, മണവാളമാമുനികള്‍ എന്നിവരുടെ പ്രതിഷ്ഠകളും ഉണ്ട്. ശ്രീവൈകുണ്ഠം ഇവിടെ നിന്ന് വിളിപ്പാട് അകലെയാണെന്നും രാത്രിയുടെ നിശ്ശബ്

ദതയില്‍ ചെവിയോര്‍ത്താല്‍ പാല്‍ക്കടല്‍ അലയടിക്കുന്ന ശബ്ദം കേള്‍ക്കാമെന്നും വിശ്വസിച്ചു പോരുന്നു. നമ്മാഴ്‌വാരുടെ അച്ഛനമ്മമാര്‍ കുട്ടികളില്ലാത്ത ദു:ഖം മൂലം തിരുക്കുറുങ്കുടിയിലെ നമ്പിനാരായണനു മുമ്പില്‍ ഭജനമിരുന്നു. ഭഗവാനെപ്പോലെ ഒരു കുഞ്ഞ് ഉണ്ടാകണമെന്നാണത്രെ അവര്‍ പ്രാര്‍ത്ഥിച്ചത്. ആ ഭക്തിയില്‍ മനസ്സ് അലിഞ്ഞ ഭഗവാന്‍ തന്നെയാണത്രെ നമ്മാഴ്‌വരായി ഭൂമിയില്‍ ജനിച്ചത്. 

ദേവി കുറുങ്കുടി നാച്ചിയാര്‍ തീര്‍ത്ഥം തിരുപാര്‍ക്കടല്‍

തിരുനെല്‍വേലി, ജില്ലയുടെ ആസ്ഥാനമായ തിരുനെല്‍വേലി ടൗണില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം, നാങ്കുനേരിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ. 

ഡോ. പി.ബി. ലല്‍കാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.