ഗോള്‍വേട്ടയില്‍ നെയ്മര്‍ റൊമാരിയോക്കൊപ്പം

Tuesday 12 June 2018 3:26 am IST

വിയന്ന: ഓസ്ട്രിയക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഒരു ഗോള്‍ നേടിയതോടെ നെയ്മര്‍ ബ്രസീലിന്റെ ഇതിഹാസ താരമായ റൊമാരിയോയുടെ റെക്കോഡിനൊപ്പം (55 ഗോളുകള്‍) എത്തി.  ഈ ഗോള്‍ റൊമാരിയോയ്ക്ക് സമര്‍പ്പിക്കുന്നതായി നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മൂന്ന് മാസത്തിനുശേഷം പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തിലെത്തിയ നെയ്മര്‍ മികച്ച ഫോമിലാണ്. ആദ്യ സന്നാഹ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെയും നെയ്മര്‍ ഗോളടിച്ചു.

നെയ്മറുടെ ചിറകില്‍ ലോകകപ്പുമായി പറക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീല്‍. 2002 ലാണ് ബ്രസീല്‍ അവസാനമായി ലോകകപ്പ് കിരീടം ചൂടിയത്. ബ്രസീലിനായുള്ള ഗോള്‍വേട്ടയില്‍ രണ്ട് പേര്‍ കൂടി നെയ്മര്‍ക്ക് മുന്നിലുണ്ട്. പെലേയും റൊണാള്‍ഡോയും. പെലേ ബ്രസീലിനായി 77 ഗോളുകളും റൊണാള്‍ഡോ 62 ഗോളുകളും നേടിയിട്ടുണ്ട്. ഇരുപത്തിയാറുകാരനായ നെയ്മര്‍ ഭാവിയില്‍ ഈ രണ്ട് കളിക്കാരെയും മറികടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.