ഇംഗ്ലണ്ടിനെ സ്‌കോട്ട്‌ലന്‍ഡ് അട്ടിമറിച്ചു

Tuesday 12 June 2018 2:30 am IST

എഡിന്‍ബറോ: ഏകദിന ക്രിക്കറ്റിലെ ലോക ഒന്നാം നമ്പറായ ഇംഗ്ലണ്ടിനെ സ്‌കോട്ട്‌ലന്‍ഡ് അട്ടിമറിച്ചു. ആവേശകരമായ മത്സരത്തില്‍ ആറു റണ്‍സിനാണ് സ്‌കോട്ട്‌ലന്‍ഡ് ജയിച്ചുകയറിയത്. ഇതാദ്യമായാണ് സ്‌കോട്ടലന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്നത്.

കാലും മക്‌ലീയോഡിന്റെ സെഞ്ചുറിയില്‍ ( 140 നോട്ടൗട്ട്) സ്‌കോട്ട്‌ലന്‍ഡ് 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 371 റണ്‍് എടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ട് ജോണി ബെയ്ര്‍സ്‌റ്റോയുടെ സെഞ്ചുറിയില്‍ (105) വിജയത്തിലേക്ക് നീങ്ങിയതാണ്. പക്ഷെ മധ്യനിര തകര്‍ന്നതോടെ അവര്‍ തോല്‍വിയിലേക്ക് നീങ്ങി.

എട്ടാം വിക്കറ്റില്‍ മൊയിന്‍ അലിയും ലിയാം പ്ലാങ്കറ്റും 71 റണ്‍സ് നേടിയെങ്കിലും ഇംഗ്ലണ്ടിന് വിജയിക്കാനായില്ല. ഇംഗ്ലണ്ടിന്റെ പതിനൊന്നാമനായ മാര്‍ക്ക് വുഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി പേസര്‍ സഫിയാന്‍ ഷെരീഫ് സ്‌കോട്ട്‌ലന്‍ഡിന് വിജയം സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.