കാബൂളിൽ ചാവേറാക്രമണം; 12 മരണം

Tuesday 12 June 2018 10:09 am IST

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഗ്രാമീണ വികസന മന്ത്രാലയത്തിനു സമീപം തിങ്കളാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ സ്ത്രീകളും കുട്ടികളും ജീവനക്കാരുമാണ് മരിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഈദിനോട് അനുബന്ധിച്ച്‌ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ശനിയാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.