ഫേസ്ബുക്കിലൂടെ ലൈവ് ചെയ്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

Tuesday 12 June 2018 2:09 pm IST
ഫേസ്ബുക്കിലൂടെ ലൈവ് ചെയ്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ബംഗാളിലെ 24 പര്‍ഗാന ഹില്ലയില്‍ സോനര്‍പൂരിലായിരുന്നു സംഭവം . കാമുകനെ വിളിച്ച് ലൈവ് കാണിച്ചുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.

കൊല്‍ക്കത്ത : ഫേസ്ബുക്കിലൂടെ ലൈവ് ചെയ്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ബംഗാളിലെ 24 പര്‍ഗാന ഹില്ലയില്‍ സോനര്‍പൂരിലായിരുന്നു സംഭവം . കാമുകനെ വിളിച്ച് ലൈവ് കാണിച്ചുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. കാമുകനെ കണ്ടതിനു ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി ദു:ഖിതയായിരുന്നെന്ന് കുടുംബം പറയുന്നു.കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്.

ഞായറാഴ്ച്ച രാവിലെ പെണ്‍കുട്ടി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചതായി കാണുന്നത്. പെണ്‍കുട്ടി മരണ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ ലൈവ് ചെയ്തു എന്ന് പൊലീസ് പീന്നീടാണ് കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.