സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു

Tuesday 12 June 2018 2:25 pm IST

തിരുവനന്തപുരം: കെഎസ്ഇബി വന്‍ നഷ്ടത്തിലായതിനാല്‍ വൈദ്യുതി ചാര്‍ജ്ജ് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം. മണി. 7,300 കോടി രൂപയുടെ കടബാധ്യതയിലാണ് വൈദ്യുതി ബോര്‍ഡ്. എഴുപത് ശതമാനം കൂടിയ വിലയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടിയും വരുന്നു. അതിനാല്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടി വരും. ഉപഭോക്താക്കള്‍ സഹകരിക്കണം. മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

റഗുലേറ്ററി കമ്മീഷന്റെ കണക്കില്‍ ബോര്‍ഡില്‍ 24,000 ജീവനക്കാര്‍ മതി. എന്നാല്‍ ബോര്‍ഡില്‍ 33,600 ജീവനക്കാരുണ്ട്. അധികമുള്ള ജീവനക്കാരുടെ ശമ്പളം ബോര്‍ഡിന് ബാധ്യതയാണ്. ജീവനക്കാരെ ഒഴിവാക്കാനും സാധിക്കില്ല. അതിനാല്‍ നിരക്ക് വര്‍ധിപ്പിക്കാതെ വയ്യ. മന്ത്രി പറഞ്ഞു. 

ജല വൈദ്യുത പദ്ധതികള്‍ മുഖേനയാണ് കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ജല വൈദ്യുത പദ്ധതികള്‍ക്ക്  ഇനിയും സാധ്യതയുണ്ടെങ്കിലും നിരവധി തടസ്സങ്ങളാണ്. പൂയംകുട്ടി പദ്ധതിക്ക് സാധ്യതയുണ്ട്. അതിരപ്പിള്ളി  പദ്ധതിക്ക് കോണ്‍ഗ്രസും സിപിഐയും തടസ്സമാണ്. മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.