ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ ചെറുക്കും

Tuesday 12 June 2018 2:27 pm IST

: ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് നീക്കമെങ്കില്‍ അതിനെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സീറ്റ് വിവാദത്തില്‍ ആദ്യം മുതലും പിന്നീട് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കാത്തതിനെതിരെ ഒറ്റപ്പെട്ട രീതിയിലും ഉമ്മന്‍ ചാണ്ടിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നാണ് ഇന്ന് തിരുവഞ്ചൂര്‍ നിലപാട് കടുപ്പിച്ചത്. 

അതിനിടെ, രാജ്‌മോഹന്‍ ഉണ്ണിത്താനെ പാര്‍ട്ടി വക്താവാക്കിയത് ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ പറഞ്ഞു. തന്നെ വക്താവാക്കിയത് ഹസനല്ലെന്ന് ഉണ്ണിത്താനും തിരിച്ചടിച്ചു. 

സംഘടനയില്‍ തിരുത്തല്‍ അത്യാവശ്യമാണെന്നായിരുന്നു കെ.മുരളീധരന്റെ ആവശ്യം. നേരത്തെ, രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന കുറ്റമേറ്റു പറച്ചില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നത്തെ യോഗത്തിലും ആവര്‍ത്തിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.