ബംഗ്ലാദേശില്‍ എഴുത്തുകാരനെ വെടിവെച്ച് കൊന്നു

Tuesday 12 June 2018 2:47 pm IST
ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായി ഷാജഹാന്‍ ബച്ചുവിനെ വെടിവെച്ച് കൊന്നു. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായി ഷാജഹാന്‍ ബച്ചുവിനെ വെടിവെച്ച് കൊന്നു. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ബംഗ്ലാദേശിലെ മുന്‍ഷി ഖഞ്ചില്‍ വെച്ചാണ് സംഭവം. കവി കൂടിയായ ബച്ചു ബിശാക പ്രകാശന്‍ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തുകയായിരുന്നു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ബച്ചുവിനെ മുസ്ലീം ഭീകരവാദികള്‍ നേരത്തെ ലക്ഷ്യം വച്ചിരുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനായി ഇദ്ദേഹം കുറച്ച് കാലങ്ങളായി ഒളിച്ച് താമസിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.