സമ്പൂർണ്ണ ആണവ നിരായുധീകരണത്തിന്​ തയാറാണെന്ന്​ കിം

Tuesday 12 June 2018 2:53 pm IST

സിം​​ഗ​​പ്പൂ​​ര്‍:  സമ്പൂർണ്ണ ആണവ നിരായുധീകരണത്തിന്​ തയാറാണെന്ന്​ ഉത്തരകൊറിയ അറിയച്ചതായി ട്രംപ്​.  ഉത്തരകൊറിയയിലെ മിസൈല്‍ പരീക്ഷണ ശാല നശിപ്പിക്കാന്‍ കിം സമ്മതിച്ചതായും ട്രംപ്​ വ്യക്തമാക്കി. 

ആണവ നിരായുധീകരണ വ്യവസ്​ഥകളുള്‍പ്പെടെയുള്ള സമഗ്ര കരാറില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു. കൊറിയന്‍ മേഖലയില്‍ സമാധാനം പുനഃസ്​ഥാപിക്കുന്നതിനായി കൊറിയയും അമേരിക്കയും ഒരുമിച്ച്‌​ പ്രവര്‍ത്തിക്കുന്നതിനും​ ഇരു നേതാക്കളും ധാരണയിലെത്തി. കൊറിയക്ക്​ വേണ്ട സുരക്ഷ നല്‍കുമെന്ന്​ അമേരിക്കന്‍ പ്രസിഡന്‍റ്​ ഉറപ്പു നല്‍കിയപ്പോള്‍ കൊറിയന്‍ ഉപദ്വീപിനെ സമ്പൂർണ്ണ ആണവ നിരായുധീകരണ മേഖലയാക്കാന്‍ പ്രതിജ്​ഞാബദ്ധമാണെന്ന്​ കിം ഉറപ്പു നല്‍കി.

കൂടിക്കാഴ്​ചക്ക്​ ശേഷം തങ്ങള്‍ വീണ്ടും കാണുമെന്ന് പറഞ്ഞ ട്രംപ്​ ഉന്നിനെ വൈറ്റ്​ ഹൗസിലേക്ക്​ ക്ഷണിക്കുകയും ചെയ്​തു. ഇനി നിര്‍ണായകമായ മാറ്റങ്ങള്‍ക്ക്​ ലോകം സാക്ഷ്യം വഹിക്കുമെന്ന്​​ കിം ജോങ്​ ഉന്‍ ചര്‍ച്ചക്ക്​ ശേഷം പറഞ്ഞു. കൊറിയയുമായുള്ള ബന്ധം വ്യത്യസ്​തമായിരിക്കുമെന്ന്​ ട്രംപും​ വ്യക്​തമാക്കി. ഭൂതകാലം മറക്കുമെന്ന്​ ഇരു നേതാക്കളും അറിയിച്ചു. 

വാര്‍ത്താസമ്മേളനത്തില്‍ കിമ്മിന്​ നന്ദി പറയാനും ട്രംപ്​ മറന്നില്ല. തളക്കമാര്‍ന്ന ഭാവിക്കായി ഉറച്ച തീരുമാനമെടുത്ത​ കിമ്മിനോട്​ നന്ദി രേഖപ്പെടുത്തുന്നുവെന്ന്​ ട്രംപ്​ പറഞ്ഞു. ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്​ന്‍ ലൂങ്​, ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്​ മൂണ്‍ ജെ-ഇന്‍, ജപ്പാൻ്റെ ഷിന്‍സോ അബെ, ചൈനയുടെ ഷി ജിന്‍ പിങ്​ എന്നിവര്‍ക്കും ട്രംപ്​ നന്ദി പറഞ്ഞു.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.​​എ​​സ് പ്ര​​സി​​ഡ​​ന്‍​​റ്​ ഡോ​​ണ​​ള്‍​​ഡ് ട്രം​​പും ഉ​​ത്ത​​ര കൊ​​റി​​യ​​ന്‍ ഭ​​ര​​ണാ​​ധി​​കാ​​രി കിം ​​ജോ​​ങ് ഉ​​ന്നും സിംഗപ്പൂരിലെ സെൻ്റോ​​​​സ ദ്വീ​​പി​​ലെ ഹോട്ടലില്‍ ഇന്ന്​ രാവിലെയാണ്​ കൂടിക്കാഴ്​ച നടത്തിയത്​. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.