ബോംബെ: ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ത്തയാള്‍ പിടിയില്‍. മഹാരാഷ്ട്രയില്‍ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ ആളെക്കുറിച്ച് പോലീസ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ഗൗരി ലങ്കേഷിന്റെ വീടിന്റെ സമീപത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയിരുന്നു. രേഖാ ചിത്രത്തോട് സാമ്യമുള്ള ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗൗരി ലങ്കേഷിനും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ എംഎം കല്‍ബൂര്‍ഗിക്കും വെടിയേറ്റത് ഒരു തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: