ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചു. പെട്രോള്‍ വില 15 പൈസയും ഡീസല്‍ വില 10.5 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ പതിനാലാം ദിവസമാണ് വില കുറയുന്നത്. ഇതോടെ പെട്രോള്‍ വില രണ്ടു രൂപയും ഡീസില്‍ വില 1.46 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.
ഇന്നലെയും പെട്രോളിന് വില കുറഞ്ഞിരുന്നു.ഒരു ലിറ്റര്‍ പെട്രോളിന് 76.52 രൂപയും ഡീസലിന് ലിറ്ററിന് 67.95 രൂപയുമാണ് ഇന്നത്തെ വില. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 19 മുതല്‍ 21 പൈസ വരെയാണ് വില കുറച്ചത്.
കൊല്‍ക്കത്തയില്‍ ലിറ്ററിന് 79.25 രൂപയും മുംബൈയില്‍ ലിറ്ററിന് 84.41 രൂപയും ചെന്നൈയില്‍ 79.48 രൂപയുമാണ് ഇന്നലത്തെ പെട്രോള്‍ വില. ഒരു ലിറ്റര്‍ ഡീസലിന് കൊല്‍ക്കത്തയില്‍ 70.50 രൂപയും മുംബൈയില്‍ 72.35 രൂപയും ചെന്നൈയില്‍ 71.73 രൂപയും ആണ്. മേയ് 30 ന് ലിറ്ററിന് ഒരു പൈസയോളം കുറച്ചതിന് ശേഷം ഇന്ധനവില കുറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: