മാതൃ വന്ദന യോജന വന്‍ വിജയത്തിലേക്ക്; സഹായം ലഭിച്ചത് 24 ലക്ഷം പേര്‍ക്ക്

Tuesday 12 June 2018 3:34 pm IST
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി മാതൃവന്ദന യോജന വന്‍ വിജയത്തിലേക്ക്. യുവതികള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്. ഇതിനകം 23.60 ലക്ഷം പേര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിക്കഴിഞ്ഞു. അരക്കോടിയിലേറെപ്പേര്‍ ഇപ്പോള്‍ അംഗങ്ങളാണ്.

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളില്‍ ഒന്നായ പ്രധാനമന്ത്രി മാതൃവന്ദന യോജന വന്‍ വിജയത്തിലേക്ക്. യുവതികള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്. ഇതിനകം 23.60 ലക്ഷം പേര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിക്കഴിഞ്ഞു.  അരക്കോടിയിലേറെപ്പേര്‍ ഇപ്പോള്‍ അംഗങ്ങളാണ്.

2017 മെയില്‍ മന്ത്രി സഭ അംഗീകരിച്ച പദ്ധതി സപ്തംബറിലാണ് തുടങ്ങിയത്. 2018 ജനുവരി വരെ വെറും 90,000 യുവതികള്‍ മാത്രമാണ് അംഗങ്ങളായത്. പിന്നീടാണ് വന്‍തോതില്‍ അംഗങ്ങള്‍ ചേര്‍ന്നു തുടങ്ങിയത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ആദ്യ കുട്ടിക്ക് ആറായിരം രൂപയാണ് പദ്ധതി പ്രകാരം നല്‍കുന്നത്. ജോലിക്ക് പോകാന്‍ കഴിയാതെ വരുന്നതു മൂലമുള്ള വരുമാന നഷ്ടം ഭാഗികമായ നികത്താനുംപോഷകാഹാരം ലഭ്യമാക്കാനുമാണിത്.

തമിഴ്‌നാട്, തെലുങ്കാന, ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പദ്ധതി കൃത്യമായി ഇനിയും ആരംഭിച്ചിട്ടില്ല.  23.6 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം നല്‍കാനായി. വനിതാ ശിശുക്ഷേമ സെക്രട്ടറി ആര്‍കെ ശ്രീവാസ്തവ പറഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കിയാല്‍ വലിയ നേട്ടമുണ്ടാക്കാനാകും. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ഒരു കോടിപ്പേര്‍ക്ക് ആനുകൂല്യം നല്‍കിക്കഴിയും.

26 ലക്ഷത്തോളം പേര്‍ക്കായി 673 കോടി രൂപ അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പദ്ധതിക്ക് 2594 കോടിയും ഈ വര്‍ഷം 2400 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. കേന്ദ്രം 60 ശതമാനവും സംസ്ഥാനങ്ങള്‍ 40 ശതമാനവും വിഹിതമാണ് വഹിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.