ട്രോളല്‍ ആപ്പ്

Wednesday 13 June 2018 1:04 am IST

സന്തോഷം, സങ്കടം, വിവാദം ഏതായാലും അത് ഏവരിലേക്കും എത്തിക്കുന്നത് ട്രോളിലൂടെയാണ്. തമാശ രീതിയില്‍ ഏത് വിഷയവും വളരെ ലഘൂകരിച്ച് അവതരിപ്പിക്കുകയാണ് ട്രോള്‍ ചെയ്യുന്നത്. ഫേയ്‌സ്ബുക്ക്, വാട്ട്‌സ് അപ്പ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ ട്രോളിന്റെ സ്വീകാര്യതയും വര്‍ദ്ധിച്ചിട്ടുണ്ട്. പലര്‍ക്കും ട്രോള്‍ ഉണ്ടാക്കണമെന്ന് ആഗ്രഹം ഉണ്ട്. എന്നാല്‍ എഴുത്തില്ലാത്ത ഫോട്ടോ കിട്ടാനുള്ള ബുദ്ധിമുട്ടും അറിവില്ലായ്മയും ഒക്കെയാകാം ട്രോള്‍ ഉണ്ടാക്കാന്‍ കഴിയാതെ പോകുന്നത്. തുടക്കക്കാര്‍ക്കായി എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ആപ്പ് ഉണ്ട്. ഇതിനായി നിങ്ങളുടെ ഫോണിലെ പ്ലേസ്റ്റോറില്‍ മലയാളം ടെസ്റ്റ് ആന്‍ഡ് ഇമേജ് എഡിറ്റര്‍ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. വേറിട്ട ചിന്തകള്‍ വേറിട്ടലോകം എന്ന ഹോം പേജ് കാണാനാകും. പേജ് തുറന്നുകഴിഞ്ഞാല്‍, മറ്റുള്ളവര്‍ ഈ ആപ്പ് ഉപയോഗിച്ചുണ്ടാക്കിയ ട്രോളും കാണാനാകും. അതില്‍നിന്ന് ഷെയര്‍ ചെയ്യാനും കഴിയും. 

ട്രോള്‍ ഉണ്ടാക്കാനായി, പേജിന്റെ അരികില്‍ കാണുന്ന അധികചിഹ്നത്തില്‍ (+) ക്ലിക് ചെയ്യുക. പിന്നീട് ക്രിയേറ്റ് ന്യൂ ഇമേജ് എന്നുള്ള പേജില്‍ എത്തും. ട്രോളില്‍ എത്ര ഫോട്ടോ വയ്ക്കാനാണോ ഉദ്ദേശിക്കുന്നത് അതിനനുസരിച്ച് ലേഔട്ട് തിരഞ്ഞെടുക്കണം. ആരുടെ ഫോട്ടോവേണം അല്ലെങ്കില്‍ ഏത് സിനിമയിലെ സീന്‍വേണം എന്നത് തെരഞ്ഞെടുക്കാം. ഉദാഹരണമായി മോഹന്‍ലാല്‍ എന്ന് കൊടുത്താല്‍ ലാല്‍ അഭിനയിച്ച നിരവധി ചിത്രങ്ങളിലെ ഫോട്ടോ കാണാം അതില്‍ നിന്ന് തിരഞ്ഞെടുക്കാം. പിന്നീട് ന്യൂ ലയര്‍ എന്നത് തിരഞ്ഞെടുക്കണം ശേഷം ആഡ് ടെക്സ്റ്റ്് എന്നത് ക്ലിക് ചെയ്യണം. കൂടാതെ മറ്റ് അനേകം സാധ്യതകളുമുണ്ട്. മംഗ്ലീഷ് ടൈപ്പിങ്ങാണ് മറ്റൊരു പ്രത്യേകത. ടൈപ്പ് ചെയ്ത വാചകം ചിത്രത്തിലേയ്ക്ക് മാറ്റണമെങ്കില്‍ അട് എന്നതില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് വാചകം ചിത്രത്തില്‍ കാണാം. അത് ആവശ്യമനുസരിച്ച് ചിത്രത്തിന്റെ എവിടെവേണമെങ്കിലും വയ്ക്കാം അതിലും മാറ്റങ്ങള്‍ വരുത്താനുളള സാധ്യതകളുണ്ട്. പിന്നീടത് സേവ് ചെയ്ത് സൂക്ഷിക്കാം. അതിന് ക്യാപ്ഷന്‍ കൊടുക്കാനും കഴിയും. ഹോം പേജിലെത്തിയില്‍ അത് സമൂഹമാധ്യമങ്ങളിലേക്ക് വെയര്‍ ചെയ്യാനും കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.