വിവോ വൈ 83 വിപണിയില്‍

Wednesday 13 June 2018 1:05 am IST

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വൈ 83 വിപണിയിലിറക്കി. 19:9 അനുപാതത്തിലുള്ള 6.22 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേയാണുള്ളത്. കറുപ്പ്, സ്വര്‍ണ നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന പുതിയ ഫോണ്‍   ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും, വിവോയുടെ വെീു.്ശ്ീ.രീാ/ശി എന്ന  ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിലൂടെയും ലഭ്യമാകും.

വിവോ വൈ 83 യില്‍ 13 മെഗാപിക്‌സല്‍ എച്ചിഡി റിയര്‍ ക്യാമറയാണുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടുകൂടിയ എട്ട്  മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ ഉപയോഗിച്ച് മികച്ച സെല്‍ഫികള്‍ പകര്‍ത്താനാകും. എല്‍ഇഡി ഫ്‌ളാഷ് സൗകര്യമുണ്ടാവും. 

മീഡിയാ ടെക് ഹീലിയോ പി22 ഒക്ടാകോര്‍ പ്രൊസസറില്‍ 4 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ടാവും. 256 ജിബി വരെയുള്ള എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. മൂന്ന് വിരലുകള്‍ കൊണ്ട്  നിയന്ത്രിക്കാവുന്ന സ്പ്ലിറ്റ് സ്‌ക്രീന്‍ ഫീച്ചറാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ അധിഷ്ഠിതമായ ഫുള്‍ടച്ച്  ഒഎസ് 4.0 ആണുള്ളത്. 3260 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ കരുത്ത്  ഫിങ്കര്‍പ്രിന്റ് സെന്‍സറും , ഫെയ്‌സ് ആക്സസ് ഫീച്ചറും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 14,990 രൂപയാണ് ഫോണിന്റെ വില.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.