തിരുവനന്തപുരം: പ്ലസ്വണ് അപേക്ഷകര്‍ക്കെല്ലാം പ്രവേശനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു. മലബാര്‍ മേഖലയില്‍ എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് സീറ്റുകളില്ല.
മുന്‍കാലങ്ങളില്‍ വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകളും ബാച്ചുകളും അനുവദിക്കാത്തതിന്റെ പ്രശ്നമാണിത്.
ഇന്നലെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 18ന് രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
അതിനു ശേഷമേ എത്ര സീറ്റുകള്‍ എവിടെയൊക്കെ കുറവുണ്ടെന്ന് കണ്ടു പിടിക്കാനാകൂ. അടുത്ത വര്‍ഷം മുതല്‍ ഈ അപാകത ശാസ്ത്രീയ പഠനത്തിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മലബാര്‍ മേഖലയില്‍ പ്ലസ്വണ് സീറ്റുകളില്‍ ഗണ്യമായ കുറവുണ്ടെന്ന് കാണിച്ച് കെ.എന്‍.എ.ഖാദര്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: