സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കില്ല

Wednesday 13 June 2018 1:22 am IST

തിരുവനന്തപുരം: സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള  യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ പറഞ്ഞു. 

  സ്‌കൂളുകളുടെ എണ്ണം നോക്കി  എയ്ഡഡ് പദവി നല്‍കില്ല. പല തരത്തിലുള്ള മാനസിക വൈകല്യമുള്ള കുട്ടികള്‍ ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കുന്നു. ഇത് വേര്‍തിരിക്കണം. സ്വകാര്യ മേഖലയില്‍ മാനസിക വൈകല്യമുള്ള കുട്ടികള്‍ 28000 പഠിക്കുന്നു. 

  സര്‍ക്കാരിന്റെ ധനസഹായം ഇല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിലേക്കായി ബജറ്റില്‍ തുക നീക്കി വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

സ്വകാര്യ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരെ ചുഷണം ചെയ്യുന്നതിനെതിരെ നിയമനടപടി സ്വകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

  തൊഴിലാളികള്‍ക്ക് ഇരിപ്പിടങ്ങള്‍ നല്‍കണമെന്ന്  നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ പല സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ല. അതിനാല്‍ തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ്  പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.