കോട്ടക്കയ്ല്‍: ഇന്നലെയായിരുന്നു ഇടവത്തിലെ കാര്‍ത്തിക നാള്. ആയുര്വേദാചാര്യന് ഡോ. പി.കെ. വാര്യരുടെ തൊണ്ണൂറ്റിയേഴാം പിറന്നാള്‍. പതിവുപോലെ, ജന്മദിനാഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാവിലെ വിശ്വംഭര ക്ഷേത്രത്തിലും സമീപത്തെ ക്ഷേത്രങ്ങളിലും അദ്ദേഹത്തിന്റെ പേരില്‍ വഴിപാട് നടത്തി. ഔദ്യോഗിക ദിനചര്യകള്‍ക്കും മാറ്റമില്ലായിരുന്നു. രോഗികളെ പതിവുപോലെ പരിശോധിച്ചു. പതിവിന് വിപരീതമായി ഉച്ചഭക്ഷണം കൈലാസമന്ദിരത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു.
കോട്ടക്കയ്ലില്‍ ഒരു ഇടത്തരം കുടുംബത്തില്‍ കോടിതലപ്പണ ശ്രീധരന് നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ചി വാരസ്യാരുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്ന പി.കെ.വാര്യരുടെ ജനനം. 1953ല്‍ ജ്യേഷ്ഠന്റെ മരണത്തിന് ശേഷമാണ് പി.കെ.വാര്യര്‍ കോട്ടക്കയ്ല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി ചുമതലയേറ്റത്. 1999ല്‍ പത്മശ്രീയും 2010ല്‍ പത്മവിഭൂഷണും നല്കി രാജ്യം ആദരിച്ചു. ജന്മഭൂമിയുടെ ഈ വര്‍ഷത്തെ ലജന്‍ഡ് ഓഫ് കേരള പുരസ്കാരവും പി.കെ. വാര്യര്‍ക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: