റെയില്‍വെ ആധുനികവല്‍ക്കരണം; 78,000 കോടിയുടെ പദ്ധതി മെയ്ക്ക് ഇന്‍ ഇന്ത്യയില്‍

Wednesday 13 June 2018 1:30 am IST

ന്യൂദല്‍ഹി: സിഗ്നല്‍ സംവിധാനം ആധുനികവല്‍ക്കരിക്കാനും വൈദ്യുതീകരണത്തിനുമായി കൊണ്ടുവന്ന 78,000 കോടിയുടെ പദ്ധതി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം.  റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചതാണിത്.

 മൂന്ന് തദ്ദേശ കമ്പനികളാണ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്. പദ്ധതി വിജയകരമായാല്‍ റെയില്‍വെയുടെ വികസനത്തിന് അടിമുടി മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ താമസമുണ്ടാകുമെന്നുണ്ടെങ്കില്‍ വിദേശത്തു നിന്നുള്ള വിദഗ്ധരുടെ സഹായവും തേടും. 

സിഗ്നല്‍ ആധുനികവല്‍ക്കരണത്തിന് യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം ലെവല്‍-2 ആണ് മാതൃകയാക്കുന്നത്. ഈ സാങ്കേതിക സംവിധാനം ആഗോള വിപണിയിലെത്തിക്കുന്നത് സീമെന്‍സ്, തലേസ്, ആല്‍സ്റ്റം, ബോംബെറിഡര്‍,അന്‍സാല്‍ഡോ തുടങ്ങിയ കമ്പനികളാണ്. 

വൈദ്യുതിവല്‍ക്കരണത്തില്‍ നൂറു ശതമാനം വൈദ്യുതിവല്‍ക്കരണം എന്നതിനല്ല പ്രാധാന്യം. മറിച്ച് സുപ്രധാന റൂട്ടുകള്‍ വൈദ്യുതിവല്‍ക്കരിക്കുക എന്നതിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.