റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ലോക്‌സഭാസമിതിക്ക് മുമ്പില്‍ ഹാജരായി

Wednesday 13 June 2018 1:31 am IST

ന്യൂദല്‍ഹി:  നോട്ട്  അസാധുവാക്കലിനു ശേഷം തിരികെയെത്തിയ തുകയെക്കുറിച്ചും  പിഎന്‍ബി  വായ്പ്പാതട്ടിപ്പു പോലുള്ള  ബാങ്ക് വായ്പ്പാ തട്ടിപ്പുകള്‍ പെരുകുന്നതിനെക്കുറിച്ചും  വിശദീകരണം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ലോക്‌സഭാ സമിതിക്കു മുമ്പില്‍ ഹാജരായി. 

കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഊര്‍ജിത് പട്ടേലിനെ വിളിച്ചു വരുത്തിയത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ സമിതിയില്‍ അംഗങ്ങളാണ്.

കഴിഞ്ഞ തവണ ഹാജരായ വേളയില്‍ വായ്പാ പുനഃക്രമീകരണ പദ്ധതിയെക്കുറിച്ച്  സമിതി, ഊര്‍ജിത് പട്ടേലിനോട് ആരാഞ്ഞിരുന്നു. തുടര്‍ന്ന് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി നിയമ പ്രകാരം  തിരിച്ചടവിലെ ക്രമക്കേടുകള്‍ക്ക് പരിഹാരം കാണുന്നതുള്‍പ്പെടെ വായ്പയുമായി ബന്ധപ്പെട്ട നടപടികളില്‍ അനുകൂലമാറ്റവുമുണ്ടായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.