ബംഗ്ലാദേശിലെ മതേതര എഴുത്തുകാരനെ വെടിവെച്ചു കൊന്നു

Wednesday 13 June 2018 1:36 am IST

ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ മതേതര എഴുത്തുകാരനും പ്രസാധകനുമായ ഷഹ്‌സഹാന്‍ ബച്ചു (60) വിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു.  മധ്യ ബംഗ്ലാദേശിലെ മുന്‍ഷിഗഞ്ച് ജില്ലയിലെ കക്കല്‍ഡി ഗ്രാമത്തിലാണ് സംഭവം.   ഗ്രാമത്തിലെ ഒരു കടയില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കിയാണ് ഇയാളെ  വെടിവെച്ചു കൊന്നത്.

ഇഫ്താറിനു ശേഷം സുഹൃത്തുക്കളെ കാണാന്‍ വീടിനടുത്തുള്ള ഒരു ഫാര്‍മസിയിലേക്ക് പോയതായിരുന്നു ഷഹ്‌സഹാന്‍. രണ്ട് മോട്ടോര്‍ സൈക്കിളിലായെത്തിയ അഞ്ചംഗ അക്രമി സംഘം കടയ്ക്ക് പുറത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കൊല നടത്തിയത്.

മതേതര മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന എഴുത്തുകാരനായ ഷഹ്‌സഹാന്‍ 'ബിശാഖ പ്രൊകാശിനി എന്ന പേരില്‍ ഒരു പുസ്തക പ്രസിദ്ധീകരണ ശാലയും നടത്തുന്നുണ്ട്. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്‌ളാദേശില്‍ ബ്ലോഗര്‍മാരെയും സാമൂഹ്യപ്രവര്‍ത്തകരെയും മതമൗലികവാദികള്‍ വധിക്കുന്നത് പതിവാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.