കെവിഎം: മാനേജ്‌മെന്റ് നിലപാട് ധാര്‍ഷ്ട്യത്തിന്റേത്

Wednesday 13 June 2018 1:46 am IST

തൃശൂര്‍: യുഎന്‍എയുടെ ഉപരോധ സമരത്തെ അടച്ചുപൂട്ടല്‍ ഭീഷണികൊണ്ട് നേരിടാനുള്ള കെവിഎം മാനേജ്‌മെന്റിന്റെ നിലപാട് ധാര്‍ഷ്ട്യത്തിന്റേതാണെന്ന് പ്രസിഡന്റ് ജാസ്മിന്‍ഷ.

14ന് കെവിഎമ്മിലെ സമരം 300 ദിവസം പിന്നിടുകയാണ്. തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ പോലും നിഷേധ നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചും സമരം തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിയമം വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ട് 14 മുതല്‍ ആശുപത്രി ഉപരോധം ശക്തമാക്കും.  അടച്ചുപൂട്ടാനാണ് തീരുമാനമെങ്കില്‍ പിന്നീട് തുറക്കാതിരിക്കാനുള്ള പോരാട്ടവും യുഎന്‍എയുടെ ഭാഗത്തുനിന്നുണ്ടാവുമെന്നും അദ്ദേഹം  പറഞ്ഞു.

യുണൈറ്റ് നഴ്‌സസ് അസോസിയേഷന്റെ സംസ്ഥാന ജനറല്‍ ബോഡിയോഗം റീജ്യണല്‍ തിയറ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജാസ്മിന്‍ഷ.സംസ്ഥാനത്ത് ഇതുവരെ 61 ആശുപത്രികളിലാണ് പുതുക്കിയ ശമ്പളം ഉറപ്പാക്കിയത്. മറ്റിടങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.